അവയവദാനവും അതിന്റെ പ്രാധാന്യവും: ഡോക്ടർ വി നന്ദകുമാർ സംസാരിക്കുന്നു

MS, MCh (Cardiothoracic), FIACS, MNAMS (Cardiothoracic)
Director and Chief, Division of Cardiovascular & Thoracic surgery Cardiac Transplantation services Metromed International Cardiac Centre
MICC Kozhikode
ഓഗസ്റ്റ് 13 വേൾഡ് ഓർഗൻ ഡൊണേഷൻ ഡേ ആയാണ് ആചരിക്കുന്നത്. അവയവധനത്തിന്റെ പ്രാധാന്യത്തെ പറ്റി പൊതുജനങ്ങൾക്ക് മനസിലാക്കുവാനും, അവയവ ധാനം പ്രോത്സാഹിപ്പിക്കുവാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.
അവയവ ധാനം ഒരു മഹാദാനമാണ്. ഒരാൾ അവയവ ദാനത്തിന് തീരുമാനിച്ചുകഴിഞ്ഞാൽ ഏകദേശം എട്ട് പേർക്കാണ് പുതിയ ജീവൻ നിൽക്കുവാൻ ആവുന്നത്. നമ്മുടെ ഒരു അവയവംകൊണ്ടുള്ള പ്രെയോജനം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകണമെങ്കിൽ, ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതി. വൈദ്യശാസ്ത്രം ഇത്രത്തോളം പുരോഗമിച്ചിട്ടും, സാങ്കേതികവിദ്യകൾ ഇത്രമാത്രം ഉണ്ടായിട്ടും ഒരു അവയവത്തിനും പകരമായി ഒന്ന് നിർമിക്കാൻ നമുക്കായിട്ടില്ല. ഉദാഹരണത്തിന് വൃക്ക തകരാറിലായ ഒരാൾ പകരമായി ഉപയോഗിക്കുന്ന ഡയാലിസിസ് യന്ത്രം ഒരു ഫ്രിഡ്ജിനോളം തന്നെ വലിപ്പമുള്ളതാണ് എന്ന് ഓർക്കുക. എന്നാൽ ഒരു വൃക്കയുടേയോ ഹൃദയത്തിന്റെയോ വലിപ്പമോ! വെറും ഒരു കൈ മുഷ്ടിയുടെ വലിപ്പം മാത്രം . ഇത്രമായത്രം വലിപ്പമുള്ള ഒരു അവയവം ചെയുന്ന പ്രവർത്തികൾ ഒരു യന്ത്രത്തിന് പൂർണമായും ചെയ്യുവാനും ആവില്ല. മാത്രമല്ല അവയവം വച്ചുപിടിപ്പിച്ച വ്യക്തിയിൽ മണിക്കൂറുകൾക്കുള്ളിൽ പൂർണ സജ്ജമായാകുകയും ചെയ്യാൻ അവയവങ്ങൾക്കാവും. ഒരു യന്ത്രം ദിവസങ്ങൾ എടുത്ത് ചെയ്താലും ആ അവയവത്തിന്റെ പൂർണ പ്രവർത്തനത്തിലേക്ക് യന്ത്രങ്ങളൾക്ക് എത്തുവാൻ സാധിക്കുകയുമില്ല.
ഇത്രയും പ്രയോജങ്ങൾ ഉള്ള ഒരു അവയവത്തെയാണ് നമ്മൾ മരണ ശേഷം നശിപ്പിച്ചുകളയുന്നത്. അതിനുപകരം ഇവ ദാനം ചെയ്താൽ ഇതുപോലെയൊരു മഹാദാനം വേറെ ഒന്നുമില്ല. അതുമാത്രമല്ല അതിലൂടെ നിരവധി പുതു ജീവനുകളാണ് നമ്മൾ നൽകുന്നത്. ഒരു വെക്തി മരണപെട്ടുകഴിഞ്ഞാൽ നിരവധി ആളുകളിലൂടെ അവർ വീണ്ടും ജീവിക്കുകയാണ് എന്ന വലിയകാര്യവും നമ്മൾ മറക്കരുത്. ഒരു മനുഷ്യ ജനനം അവിടെ സാത്യമാകുക തെന്നെയാണ് ഇതിലൂടെ നമ്മൾ ചെയുന്നത്.
മറ്റൊരു ജന്മത്തിന് കരണാമാകുന്ന വ്യക്തികളെയും അവരുടെ കുടുംബത്തെയും എത്ര അഭിനന്ദിച്ചാലും മതി വരില്ല. ഒരാളുടെ മരണം അവരുടെ കുടുംബത്തിന് ഒരു വലിയ നഷ്ട്ടവും വേദനയും ആയിരിക്കും, ആ സമയത്തും ഇങ്ങനെ ഒരു തീരുമാനം എടുക്കുക എന്നത് മഹത്തരമായ കാര്യമല്ലാതെ മറ്റൊന്നുമല്ല.

ഒരു ജീവൻ തീരിച്ചുനിൽകുക എന്നത് അസാത്യമായാണ് നമ്മൾ കാണുന്നത് എന്നാൽ മരണം ഉറപ്പിച്ചൊരു വ്യക്തിക്ക് നിരവധി ജീവൻ നിൽക്കുവാൻ ആവും. ഇത് ഉറപ്പുവരുത്തുന്നത് പരിചയസമ്പത്തുള്ള നിരവധി ഡോക്ടർമാരുടെ ഒരു പാനൽ ആയിരിക്കും. അവർ ആ വ്യക്തിക്ക് മസ്‌തിഷ്‌ക്ക മരണം സംഭവിച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം രണ്ടോ അതിലധികമോ തവണ സർട്ടിഫൈ ചെയിതിട്ടു മാത്രമേ ഈ തീരുമാനം കൈകൊള്ളു.
ഈ വസ്തുത മനസിലാക്കി പൊതുജനങ്ങൾ അതിനായി സഹകരിക്കുന്നുവോ അത്രത്തോളം പുതുജീവനുകൾ ഉണർത്താനാവും. ഇന്ന് ഇന്ത്യയിൽ വളരെ കുറച്ചു ശതമാനം ആളുകൾ മാത്രമാണ് ഇതിന് സജ്ജമാകുന്നത് എന്നതാണ് സത്യം. അതായത് ഇന്ത്യയിൽ മരണപെടുന്നവരിൽ വെറും 0.01 ശതമാനം ആളുകൾ മാത്രം. ഇതിന്റെ പ്രധാന കാരണം അറിവില്ലായിമയും അനാവശ്യ പ്രജരണങ്ങളും കാരണത്താലാണ്. ഇത് മാറ്റിയെടുക്കേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്. നമ്മൾ അനാവശ്യമായി നശിപ്പിച്ചുകളയുന്ന അവയവങ്ങൾ നമുക്ക് ഉപയോഗിക്കുവാൻ ആയാൽ അത് ഈ നാടിനും മനുഷ്യ രാശിക്കും നിൽക്കുന്ന ഏറ്റവും വലിയ സേവന പ്രവർത്തനമായിരിക്കും.