HEALTH TALKLife

ശാരീരിക ബുദ്ധിമുട്ടുകൾക്ക് ആവശ്യമായ തുടർ ചികിത്സ ലഭ്യമാണ്

ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്ന വാചകം ഇന്ന് നമുക്ക് പരിചിതമായിക്കൊണ്ടിരിക്കുകായാണെല്ലോ. അപകടം മൂലമോ മറ്റോ ശാരീരിക വൈകല്യമോ, ശരീരത്തിൻ്റെ ചലന ശേഷിയോ കുറഞ്ഞവർക്ക് നിലവിലെ ജീവിത സാഹചര്യത്തിൽ നിന്നും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രധാന ശാഖയാണ് പിഎംആർ അഥവാ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ. രോഗി കേന്ദ്രീകൃതമായ സമഗ്ര ചികിത്സാ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നതിനാൽ ഇത് ചികിത്സിക്കുന്ന ഡോക്ടറുടെയോ അല്ലെങ്കിൽ മറ്റു ഒന്നോ രണ്ടോ വ്യക്തികളിൽ അധിഷ്ടിതമായ വിഭാഗമല്ല . അതായത് പി.എം.ആർ ഒരു ഇൻറർഡിസിപ്പലിനറി ടീം സമീപനമാണ്. ഫിസിയാട്രിസ്റ്റ് (റിഹാബിലിറ്റേഷൻ വിദഗ്ദൻ), ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, പ്രോസ്തറ്റി സ്‌റ്റ്, ഓർത്തോട്ടിസ്റ്റ്, റിഹാബിലിറ്റേഷൻ നഴ്സുമാർ, സൈക്കോളജിസ്റ്റ്, സാമൂഹികപ്രവർത്തകർ എന്നിവരടങ്ങിയ ടീമിലൂടെയാണ് രോഗികളുടെ ജീവിത നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നത്.
രോഗാവസ്ഥയിലെ പരിചരണം പോലെത്തന്നെ പിഎംആറിൻ്റെ മറ്റൊരു പ്രധാനപെട്ട വശംകൂടിയാണ് ഇത്തരം ആളുകളുടെ പുനരധിവാസവും. രോഗികൾക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ പ്രാപ്തരാക്കുകയും, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും, ആത്മവിശ്വാസത്തോടെ അവരുടെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സഹായിക്കുകയും ചെയ്യുകയാണ് പുനരധിവാസം എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്.
പി.എം.ആർ വഴി ലഭ്യമാകുന്ന പ്രധാന ചികിത്സകൾ

  1. ന്യൂറോ റീഹാബിലിറ്റേഷൻ

മസ്തിഷ്ക സംബന്ധമായ രോഗങ്ങളായ സ്ട്രോക്ക്, മസ്തിഷ്ക ക്ഷതങ്ങൾ, പാർക്കിൻസൺസ്, സ്പൈനൽ കോർഡ് പരിക്കുകൾ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, എന്നീ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് പുനരധിവാസം പി.എംആറിലൂടെ സാധ്യമാകുന്നതാണ്.

  1. പെയ്ൻ റീഹാബിലിറ്റേഷൻ

കാലങ്ങൾ ആയി വിട്ടുമാറാത്ത സന്ധി വേദന, നടു വേദന, കഴുത്തു വേദന, പേശികളുടെ ബലഹീനത കുറവ് എന്നിവയാൽ ബുദ്ധിമുട്ടുന്നവരെ ലക്ഷ്യംവെച്ചുള്ള സമഗ്രമായ ഒരു ചികിത്സയാണ് പെയ്ൻ റീഹാബിലിറ്റേഷൻ.

  1. ആംപ്യൂട്ടേഷൻ റീഹാബിലിറ്റേഷൻ

അവയവം മുറിച്ചുമാറ്റലിന് വിധേയരായ വ്യക്തികൾക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള പുനരധിവാസം നൽകുകയാണ് അംപ്യൂട്ടേഷൻ റീഹാബിലിറ്റേഷൻ ലക്ഷ്യമിടുന്നത്. ഓരോ വ്യക്തിയുടെ രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള വ്യായാമങ്ങൾ അത് കൂടാതെ കൃത്രിമ അവയവങ്ങൾ ഉപയോഗിച്ചുള്ള വ്യായാമ പരിശീലനങ്ങൾ ഡോക്ടറുടെ മേൽനോട്ടത്തിൽ ലഭ്യമാകുന്നു.

  1. ഓങ്കോ റീഹാബിലിറ്റേഷൻ / ക്യാൻസർ റീഹാബിലിറ്റേഷൻ

കാൻസർ ചികിത്സയിലൂടെ കടന്നുപോയവർക്ക് ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ശാരീരിക പ്രവർത്തനം വീണ്ടെടുക്കാനും സഹായിക്കുന്ന ചികിത്സാരീതിയാണ് ഓങ്കോ റീഹാബിലിറ്റേഷൻ. കീമോതെറാപ്പിയും റേഡിയോതെറാപ്പിയും പോലുള്ള ചികിത്സകൾ പലപ്പോഴും പേശികളിലെ നീർക്കെട്ട്, തരിപ്പ്, പേശി ബലഹീനത,വേദന,വീക്കം എന്നിവയ്ക്ക് കാരണമാകാറുണ്ട്. അത്തരം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഡോക്ടറുടെ നേതൃത്വത്തിൽ അവയുടെ കാരണങ്ങൾ മനസ്സിലാക്കി, അതിനനുസരിച്ച് കാര്യക്ഷമമായ ചികിത്സ ലഭ്യമാക്കപ്പെടുന്നു.

  1. ജെറിയാട്രിക് റീഹാബിലിറ്റേഷൻ

വാർദ്ധക്യവുമായി ബന്ധപ്പെട്ട ശാരീരിക ബുദ്ധിമുട്ടുകൾ, പേശി ബലക്ഷയം, സന്ധിവേദന പ്രായമായാൽ ഉണ്ടാകുന്ന വീഴ്ചകൾ എന്നിവ ദൈനംദിന ജീവിത പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. അത്തരം ശാരീരികമായ പ്രശ്നങ്ങളെ ജെറിയാട്രിക് റീഹാബിലിറ്റേഷൻലൂടെ പരിഹരിക്കുകയും അവരുടെ പ്രാഥമിക ആവശ്യങ്ങൾ സ്വയം നിറവേറ്റാൻ പ്രാപ്തരാക്കുകയും ചെയ്യപ്പെടുന്നു.

7.സ്പോർട്ട് ഇഞ്ചുറി റീഹാബിലിറ്റേഷൻ

കായികാഭ്യാസങ്ങളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ , വേദനയും വീക്കവും കുറക്കുന്നതോടൊപ്പം സന്ധികളെ കൂടുതൽ ബലപ്പെടുത്തി കായിക പ്രവർത്തനങ്ങളിൽ നിന്നും പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

  1. റുമറ്റോളജി റീഹാബിലിറ്റേഷൻ

വിവിധ തരത്തിലുള്ള വാത സബന്ധമായ രോഗാവസ്ഥകൾക്കനുസരിച്ചുള്ള ഫിസിക്കൽ തെറാപ്പി, സന്ധികളിലേക്കുള്ള ഇഞ്ചക്ഷനുകൾ, റുമറ്റോയ്ഡ് ആർത്രൈറ്റിസ് മൂലം ഉണ്ടാകുന്ന കൈകാലുകളിൽ കാണപ്പെടുന്ന വൈകല്യങ്ങൾ തുടങ്ങിയവയ്ക്ക് ആവശ്യമായ ചികിത്സകൾ

  1. മസ്കുലോസ്കെലിറ്റൽ റീഹാബിലിറ്റേഷൻ

എല്ല് , സന്ധി, പേശി സബന്ധമായതും, നട്ടെല്ല്, സന്ധി മാറ്റിവെക്കൽ എന്നീ ശാസ്ത്രക്രിയകൾക്ക് വിധേയവരായവർക്കും തുടങ്ങി എല്ലാ വിധ മസ്കുലോസ്കെലറ്റൽ പ്രശ്‌നങ്ങൾക്കും പൂർണമായ പുനരധിവാസം പി.എം.ആർ വഴി സാധ്യമാണ്.

നേരത്തെയുള്ള പുനരതിവാസത്തിൻ്റ ഗുണങ്ങൾ ?

പരിക്കിന് ശേഷമുള്ള ആദ്യ ആഴ്ചകളിൽ ശാരീരിക പ്രതികരണം മാക്സിമം ആയിരിക്കും. ആ കാലയളവിൽ നൽകുന്ന പുനരധിവാസത്തിൽ അധിഷ്ടിതമായ ചികിത്സ രോഗി കിടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ളവ ഒരുപക്ഷേ ഒഴിവാക്കാനും പരിക്ക് കാരണം ഉണ്ടാകുന്ന സങ്കീർണതകൾ പരമാവതി കുറയ്ക്കുവാനും കഴിയും.

തയ്യാറാക്കിയത്:
Dr. Aakhil Nabuhan A
Specialist – Physiatrist and Rehabilitation Physician
Aster Mother Hospital

Leave a Reply

Your email address will not be published. Required fields are marked *