Uncategorized

ഈ അവധിക്കാലം സ്ക്രീൻ ടൈമില്ലാതെ ഉപയോഗിക്കാം..!

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദത്തിനും, അറിവിനും, പഠനത്തിനും അത്യാവശ്യഘടകമാണെല്ലോ ഗാഡ്ജറ്റുകൾ. ടിവിയും മൊബൈലും, ടാബ്ലറ്റും ഇല്ലാതെ കുട്ടികളുടെ ഒരു ദിനം മുന്നോട്ട് പോവാൻ കഴിയുമോ എന്നത് രക്ഷിതാക്കൾക്ക് സംശയമുതുകുന്ന കാര്യമാണ്. എന്നാൽ ഈ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുട്ടികളുടെ ബുദ്ധിവികാസം കുറയ്ക്കുകയും ശാരീരികവും മാനസികവുമായി അവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. സ്ക്രീൻ ടൈമിനെ പരിമിതപ്പെടുത്തിക്കൊണ്ട് കുട്ടികളെ മറ്റ് രസകരമായ മാർഗങ്ങളിലൂടെ സജീവമാക്കേണ്ടത് അത്യാവശ്യമാണ്.

എന്തുകൊണ്ട് സ്ക്രീൻ ടൈം കുറയ്ക്കണം?

ശ്രദ്ധാസമയം കുറയ്ക്കുന്നു

ഡിജിറ്റൽ ഉപകരണങ്ങളുടെ തുടർച്ചയായ ഉപയോഗം കുട്ടികളുടെ ഒരേ ഒരു പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കുറയ്ക്കുന്നതിന് പുറമെ പഠന സമയത്ത് ശ്രദ്ധയില്ലായ്മ, ഹോംവർക്ക് പൂർത്തിയാക്കാനുള്ള ബുദ്ധിമുട്ട്, സാങ്കൽപ്പിക ലോകം നിർമ്മിക്കാനുള്ള കഴിവില്ലായിമ എന്നിവയ്ക്കും കാരണമാകുന്നു

സാമൂഹിക വൈജ്ഞാനിക വികാസത്തെ തടസ്സപ്പെടുത്തുന്നു

വ്യക്തികളോട് ഫേസ്-ടു-ഫേസ് ഇടപെടാനുള്ള കഴിവിനെ പൂർണമായും ഇല്ലാതാക്കുന്നു.അതോടൊപ്പം സാമൂഹിക ആശയവിനിമയത്തിന് ആവശ്യമായ നോൺ-വർബൽ ക്യൂകൾ (ശരീരഭാഷ, ഫേഷ്യൽ എക്സ്പ്രഷൻസ്) മനസ്സിലാക്കാനുള്ള കഴിവ് കുറയുന്നു.

സാധാ സമയം മൊബൈയിലിലും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലും ചെലവഴിക്കുമ്പോൾ കുട്ടികളിലെ ശാരീരിക പ്രവർത്തനങ്ങൾ കുറയുകയും അവർ ഇരിക്കുന്ന ജീവിതശൈലിയിലേക്ക് പതിയെ മാറുകയും അത് ഓബെസിറ്റിയിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.അമിതമായ സ്ക്രീൻ ടൈം കണ്ണുകളെ ക്ഷീണിപ്പിക്കുകയും കണ്ണ് സംബന്ധമായ രോഗങ്ങളിലേക്ക് വഴിയൊരുക്കുകയും മൊബൈലുകളുടെ ബ്ലൂ ലൈറ്റ് എക്സ്പോഷർ ഉറക്ക രീതികളെയും ബാധിക്കുന്നു.

പരിഹാര മാർഗങ്ങൾ:

Group Of Young Children Running and playing in the park


1.ആർട്ട് & ക്രാഫ്റ്റ് ആക്ടിവിറ്റീസ് :

കുട്ടികളിൽ വളരെ സ്വാഭാവികമായാണ് സൃഷ്ടിപരമായ കാര്യങ്ങളിൽ താൽപര്യമുള്ളത്. വീടിന്റെ ഒരു കോണിൽ ചെറുതായ ഒരു രീതിയിൽ ക്രാഫ്റ്റ് സ്റ്റേഷൻ ഒരുക്കിയാൽ, അവർക്ക് അവരുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കാം. ഉദാഹരണത്തിന് , പഴയ കാർഡ്ബോർഡ് ബോക്സുകൾകൊണ്ടോ തുണിക്കഷണങ്ങൾ കൊണ്ടോ ചെറിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കാം. ഇത്തരം കളികൾ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരം കൂടിയാകുന്നു.

  1. ആക്റ്റീവ് കളികൾ

കുട്ടികൾ ഒരിടത്തും ഒരു കാര്യത്തിലും ഒട്ടിക്കൂടില്ല! അവരിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം ശരിയായ രീതിയിൽ പുറത്തെടുക്കാൻ ഇടവരുത്തുകയെന്നതാണ് രക്ഷിതാക്കളുടെ ഏറ്റവും വലിയ വെല്ലുവിളി. അത്തരം വെല്ലുവിളികൾ ചില ഇൻഡോർ ഗെയിംസിലൂടെ ഉദാഹരണത്തിന് പഴയ പുതപ്പുകളും തലയണകളും ഉപയോഗിച്ച് വീട്ടിൽ തന്നെ ഒരു കോട്ട (ഫോർട്ട്) നിർമ്മിക്കുന്ന തരത്തിലുള്ള കളികളിലൂടെ കുട്ടികൾ അവരുടേതായ ഒരു ഇമേജിനറി ലോകം സൃഷ്ടിക്കുകയും മറ്റ് ഔട്ഡോർ ഗെയിമുകൾ ആയ സ്കാവൻജർ ഹണ്ട് (ഒളിച്ചുവെച്ച സാധനങ്ങൾ തിരയൽ), വാട്ടർ ഗെയിമുകൾ തുടഗിയ കളികളിലൂടെ കുട്ടികളെ ആക്റ്റീവ് അയക്കാവുന്നതാണ്.

  1. ബുദ്ധി വികസിപ്പിക്കുന്ന ഗെയ്മുകളിലൂടെ കുട്ടികളെ ചിന്തിപ്പിക്കാം

കുട്ടികളുടെ ബുദ്ധിയും ലോജിക് ആലോചനകളും വളരാൻ കുറച്ച് പുതിയ മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ് . ഉദാഹരണത്തിന് ,
പസിൽ ഗെയിമുകൾ: ചെറിയ കുട്ടികൾക്ക് ലളിതമായ ജിഗ്സോ പസിലുകൾ, വല്യ കുട്ടികൾക്ക് കൂടുതൽ സങ്കീർണ്ണമായ ബ്രെയിൻ ടീസറുകൾ.
ബോർഡ് ഗെയിമുകൾ: ചെസ്സ്, കാരം, ലുഡോ എന്നിവ കുടുംബത്തോടൊപ്പം കളിക്കുമ്പോൾ മാത്രമല്ല, കുട്ടികളുടെ ബുദ്ധി വികസിപ്പിക്കാനും സഹായിക്കും.

  1. വായനാ ശീലം വളർത്തുക

വായന കുട്ടികൾക്ക് അവബോധം വർദ്ധിപ്പിക്കുകയും സൃഷ്ടിപരമായ ചിന്തനശേഷി വികസിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കുക:കൊച്ചു കുട്ടികൾക്ക് ചിത്രകഥകൾ.വല്യ കുട്ടികൾക്ക് സാഹസിക പുസ്തകങ്ങൾ, ശാസ്ത്ര ഫിക്ഷൻ മുതലായവ.

  1. ചെറിയ ശാസ്ത്ര പരീക്ഷണങ്ങൾ

കുട്ടികളെ വിസ്മയിപ്പിക്കാൻ ചെറിയ ശാസ്ത്ര പരീക്ഷണങ്ങൾ പ്രയാസമേയുള്ളതല്ല. ഉദാഹരണത്തിന് , ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത് ഒരു ചെറിയ “അഗ്നിപർവ്വതം” ഉണ്ടാക്കാം , അല്ലെങ്കിൽ നിറമുള്ള വെള്ളം ഉപയോഗിച്ച് ഫില്റ്റർ പേപ്പറിൽ ഒരു “മാജിക്” തുടഗിയ പരീക്ഷണങ്ങൾ നടത്താവുന്നതാണ്. ഇത്തരം പരീക്ഷണങ്ങൾ കുട്ടികളെ വികസിപ്പിക്കുന്നതിന് അപ്പുറം അവരുടെ ബുദ്ധിശക്തിയെ വികസിപ്പിക്കുകയും ചെയ്യുന്നു.

കുട്ടികൾക്ക് അവരുടെ ബാല്യം ആസ്വദിക്കാൻ ഒരു മൊബൈൽ അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണം അല്ല ആവിശ്യം മറിച്ച് കുറച്ചു നല്ല സമ്പന്നമായ കുട്ടിക്കാല ഓർമ്മകളാണ്. രക്ഷിതാക്കൾ പ്രധാനമായും ചെയ്യേണ്ടത് അവരുടെ കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും, അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കലാണ്. സ്ക്രീൻ ടൈമില്ലാതെ കുട്ടികളെ സജീവമാക്കാൻ നമുക്ക് ഒരുമിച്ച് ശ്രമിക്കാം!

Leave a Reply

Your email address will not be published. Required fields are marked *