MARKETING FEATURE

ജീപാസും റോയൽഫോർഡും ഇനി ഇന്ത്യൻ വിപണിയിൽ; വൻ വികസന പദ്ധതികളുമായി വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ്

ആഗോളതലത്തിൽ ശ്രദ്ധേയമായ ഉപഭോക്തൃ ബ്രാൻഡുകളായ ജീപാസ് (Geepas), റോയൽഫോർഡ് (Royalford) എന്നിവയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ്. അതിവേഗം വളരുന്ന ഇന്ത്യൻ ഉപഭോക്തൃ വിപണി ലക്ഷ്യമിട്ട് രാജ്യവ്യാപകമായി പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള സമഗ്ര വികസന പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിസാർ ടി.എൻ പുതിയ വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഗ്രൂപ്പിന്റെ വളർച്ചയുടെ അടുത്തഘട്ടത്തിന് തുടക്കമിടുന്നതായും രാജ്യത്തുടനീളം ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സീനിയർ വൈസ് പ്രസിഡന്റ് നിവിൻ പണിക്കർ, മാനുഫാക്ചറിംഗ്, പ്രോക്യൂർമെന്റ് ആൻഡ് സപ്ലൈ ചെയിൻ ഹെഡ് സാജിദ് ചീരോത്ത്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് ശ്രീദത്ത് വിശ്വനാഥൻ എന്നിവരും പങ്കെടുത്തു.

ജി.സി.സി രാജ്യങ്ങൾ, യുകെ, ആഫ്രിക്ക, സി.ഐ.എസ് മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ വിപണി സാന്നിധ്യമുള്ള ജീപാസ് 40 വർഷത്തിലേറെ പാരമ്പര്യമുള്ള ബ്രാൻഡാണ്. ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, ഇലക്ട്രോണിക്സ്, ലൈറ്റിംഗ്, പേഴ്സണൽ കെയർ, ലൈഫ് സ്റ്റൈൽ വിഭാഗങ്ങളിലായി 1,100-ലധികം ഉൽപ്പന്നങ്ങൾ ബ്രാൻഡിന്റെ പോർട്ട്ഫോളിയിലുണ്ട്.

പ്രീമിയം കിച്ചൺവെയർ, ഹോംവെയർ ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട റോയൽഫോർഡ് 20 വർഷത്തിലേറെ വിപണി പരിചയമുള്ള ബ്രാൻഡാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആറ് തവണ യു.എ.ഇയിലെ സൂപ്പർബ്രാൻഡ് അംഗീകാരം നേടിയിട്ടുള്ള റോയൽഫോർഡ് ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പ്രതീകമായി അറിയപ്പെടുന്നു.

വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ കെ.പി. ബഷീർ വടകരയിൽ നിന്ന് ആരംഭിച്ച സംരംഭം ഇന്ന് 35,000-ത്തിലധികം ജീവനക്കാരും 5 ബില്യൺ യു.എസ് ഡോളറിലധികം വാർഷിക വിറ്റുവരവുമുള്ള ആഗോള ബിസിനസ് ഗ്രൂപ്പായി വളർന്നു. കേരളത്തിൽ നിന്നാണ് ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്നത് അഭിമാനകരമാണെന്നും, ആഗോളതലത്തിലും പ്രവാസി മലയാളികൾക്കിടയിലും നേടിയ വിശ്വാസം ഇന്ത്യൻ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.

ഇന്ത്യൻ വിപണിയിൽ വലിയ വളർച്ചാ സാധ്യതകളുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ നിസാർ ടി.എൻ പറഞ്ഞു. ആഗോള നിലവാരമുള്ള ഉൽപ്പന്നങ്ങൾ മത്സരാധിഷ്ഠിത വിലയിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനൊപ്പം ശക്തമായ ഡീലർ ശൃംഖല, റീട്ടെയിൽ പങ്കാളിത്തം, മികച്ച ഉപഭോക്തൃ സേവനം എന്നിവയിലൂടെ രാജ്യവ്യാപക സാന്നിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഘട്ടംഘട്ടമായാണ് കമ്പനി വികസന പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കേരളത്തിലെ ഡീലർ-ഡിസ്ട്രിബ്യൂട്ടർ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തും. തുടർന്ന് ദക്ഷിണേന്ത്യയിലേക്കും പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. കേരളത്തിൽ നിലവിലുള്ള ആഫ്റ്റർ സെയിൽസ് സർവീസ് നെറ്റ്‌വർക്ക് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനൊപ്പം പ്രമുഖ റീട്ടെയിൽ ശൃംഖലകളുമായും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായും സഹകരണം വർധിപ്പിക്കും. ഇന്ത്യൻ പാചകരീതികൾക്കും ജീവിതശൈലികൾക്കും അനുയോജ്യമായ പുതിയ ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കും.

ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഊർജക്ഷമതയുള്ള ഗാർഹിക ഉപകരണങ്ങളും പ്രാദേശിക പാചകരീതികൾക്ക് അനുയോജ്യമായ പ്രീമിയം കുക്ക്‌വെയറുകളും ജീപാസും റോയൽഫോർഡും അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂരിൽ ബി.ഐ.എസ് അംഗീകൃത ജീപാസ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റും കമ്പനി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ വിപണനം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളും ബി.ഐ.എസ് സർട്ടിഫിക്കേഷൻ, ബി.ഇ.ഇ സ്റ്റാർ റേറ്റിംഗ്, അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നവയാണ്. റോയൽഫോർഡിന്റെ നോൺ-സ്റ്റിക് കുക്ക്‌വെയർ ശ്രേണി സുരക്ഷിതമായ പാചകത്തിനായി PTFE, PFOA രഹിത സാങ്കേതികവിദ്യയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഉപഭോക്തൃ ബ്രാൻഡുകൾക്ക് പുറമെ, വടകരയിലെ ബി.പി.ഒ സെന്റർ, മുംബൈയിലെ എക്‌സ്‌പോർട്ട്-ഇംപോർട്ട് ഡിവിഷൻ, ബംഗളൂരുവിലെ ഐ.ടി ഹബ് എന്നിവയിലൂടെ വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് ഇന്ത്യയിൽ ശക്തമായ സാന്നിധ്യം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്. പുതിയ തലമുറയുടെ നേതൃത്വത്തിൽ ദീർഘകാല നിക്ഷേപ പദ്ധതികളിലൂടെ ജീപാസിനെയും റോയൽഫോർഡിനെയും ഇന്ത്യൻ കുടുംബങ്ങളുടെ വിശ്വസ്ത ബ്രാൻഡുകളാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *